23 April 2024 Tuesday

അധ്യാപകരുടെ സമർപ്പിത സേവനം വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തും. ഡോ : കെ.ടി ജലീൽ

ckmnews


ചങ്ങരംകുളം : സാമുഹിക പ്രതിബദ്ധതയിൽ സ്വയം സന്നദ്ധരായ വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുന്നതിനു നൂതനാശയങ്ങൾ മാത്രം പോരെന്നും അവയുടെ പ്രയോഗവൽക്കരണത്തിനു മികച്ച അധ്യാപകരുടെ സമർപ്പിത സേവനം ആവശ്യമാണെന്നും ഉന്നത വിദ്യഭ്യാസ വകുപ്പു മന്ത്രി ഡോ : കെ. ടി ജലീൽ അഭിപ്രായപ്പെട്ടു.

     അന്തർ ദേശീയ പ്രധാനാധ്യാപക പുരസ്കാരം നേടിയ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ കെ.എം മുഹമ്മദ് ശരീഫ് ബുഖാരിക്ക് ഇർശാദ് കുടുംബമൊരുക്കിയ "പ്രതിഭാ ദരം" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

       കോവിഡ് കാലത്തെ മികച്ച ഓൺലൈൻ അധ്യാപികയായി തെരഞ്ഞെടുത്ത സയൻസ് അധ്യാപിക പി.പി റജിമോൾ, ഇൻറർ നാഷണൽ സ്കിൽ എൻ ഹാൻസ്മെന്റ് ട്രൈനിംഗ് പരീക്ഷയിൽ സ്വർണ മെഡൽ നേടിയ യു.കെ.ജി വിദ്യാർത്ഥി എം.എസ്  മുഹമ്മദ് തഹ്സീൻ, ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപിക പ്രഭിത എന്നിവർക്കും മന്ത്രി ഉപഹാരങ്ങൾ നൽകി.

       ഇർശാദ് കേന്ദ്ര കമ്മിറ്റി ട്രഷറർ വി.പി ശംസുദ്ധീൻ ഹാജി ആധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കെ.സിദ്ധീഖ് മൗലവി അയിലക്കാട്, ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി, സെക്രട്ടറിമാരായ ഹസൻ നെല്ലിശേരി, എ.മുഹമ്മദുണ്ണി ഹാജി, പി.പി നൗഫൽ സഅദി, മാനേജർ കെ.പി.എം ബശീർ സഖാഫി സ്കൂൾ ചെയർമാൻ പ്രൊഫ. അനീസ് ഹൈദരി, പി.പി മുഹമ്മദ് ഹാജി പ്രസംഗിച്ചു.