29 March 2024 Friday

കുവൈറ്റിലേക്ക് ഫെബ്രുവരി 21 മുതല്‍ എത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസത്തെ ഇന്സ്ടിട്യുഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം; ക്വാറന്റൈനില്‍ കഴിയേണ്ട ഹോട്ടല്‍ യാത്രക്കാരന് ബുക്ക് ചെയ്യാം

ckmnews

കുവൈറ്റിലേക്ക് ഫെബ്രുവരി 21 മുതല്‍ എത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസത്തെ ഇന്സ്ടിട്യുഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം .ശേഷം ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും ഇവര്‍ക്ക് ഉണ്ടായിരിക്കും. ഇന്സ്ടിട്യൂഷണല്‍ ക്വാറന്റൈനായി എത്ര തുകയാണ് ഈടാക്കേണ്ടതെന്ന് അധികൃതര്‍ നിശ്ചയിച്ചിട്ടില്ല .ഈ തുക യാത്രക്കാരനില്‍ നിന്നുമാണ് ഈടാക്കുക.


ഇന്സ്ടിട്യുഷണല്‍ ക്വാറന്റൈന് 3 സ്റ്റാര്‍ മുതല്‍ 5 സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളാണ് ലഭ്യമാകുക . രാജ്യത്തേക്ക് എത്തുന്നതിന് മുമ്ബായി ക്വാറന്റൈനില്‍ കഴിയേണ്ട ഹോട്ടല്‍ യാത്രക്കാരന് ബുക്ക് ചെയ്യാവുന്നതാണ് . ഇതിന് മുസാഫിര്‍ ആപ്പിലൂടെ അധികൃതര്‍ സംവിധാനം ഒരുക്കും .

ക്വാറന്റൈന്‍ കാലയളവില്‍ യാത്രക്കാരന്‍ കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് ഹോട്ടലുകളുടെ ഉത്തരവാദിത്തമായിരിക്കും. കൊറോണ വൈറസ് പകരുന്നത് തടയാന്‍ അടച്ച ബോക്സുകളില്‍ ഭക്ഷണം നല്‍കും.


അതേ സമയം 35 രാജ്യങ്ങളുടെ യാത്ര വിലക്കില്‍ നിലവില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു . ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കുവൈത്തില്‍ എത്തുന്നതിനുമുമ്ബ് മറ്റൊരു രാജ്യം ഇടത്താവളമാക്കി 14 ദിവസം താമസിക്കണം.