19 April 2024 Friday

ഒ​മ്ബ​തു വ​യ​സുകാരനെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നത്തിനിരയാക്കിയ 43-കാരന്‍ അറസ്റ്റില്‍

ckmnews

മേ​പ്പാ​ടി: ഒ​മ്ബ​തു വ​യ​സ്സു​ള്ള ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ പ്രതി അറസ്റ്റില്‍.മേ​പ്പാ​ടി പ​ഞ്ച​മി കാ​ര്‍​മ​ല്‍​ക്കു​ന്ന് ര​തീ​ഷ് (43) നെയാണ് മേ​പ്പാ​ടി പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​രാ​ജ്കു​മാ​റി​ന്‍റെ നേതൃത്വത്തില്‍ അ​റ​സ്​​റ്റു ​ചെയ്തത്. പോ​ക്സോ പ്രകാരമാന് കേസ്. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.അതേസമയം, പ​ത്തു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സംഭവത്തില്‍ കഴിഞ്ഞ ദിവസം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ക​ങ്ങ​ഴ കാ​ര​മ​ല പാ​ണ്ടി​യാം​കു​ള​ത്ത് താ​ഹ​യെ​യാ​ണ്​ (26) ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​ട്ടി​യെ പ്രതി കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നതയാണ് പോലീസ് കണ്ടെത്തല്‍. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ചെ​ല്‍​ഡ്‌​ലൈ​നി​ലും ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സി​ലും പ​രാ​തി ന​ല്‍​കി​യ​ത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു