29 March 2024 Friday

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ലയില്‍ വര്‍ദ്ധനവ് ; പ​വ​ന് 80 കൂടി 35,800 രൂ​പയായി

ckmnews

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,475 രൂ​പ​യും പ​വ​ന് 35,800 രൂ​പ​യു​മാ​യി.ശ​നി​യാ​ഴ്ച​യ്ക്കു ശേ​ഷം മൂ​ന്ന് വ്യാ​പാ​ര ദി​ന​ങ്ങ​ളി​ലാ​ണ് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ച​ത്. മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.ബ​ജ​റ്റി​ല്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​ശേ​ഷം പ​വ​ന് 1,800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ടാ​ണ് മൂ​ന്ന് ത​വ​ണ​യാ​യി വി​ല ക​യ​റി​യ​ത്.