19 April 2024 Friday

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി പാ​ല​ക്കാ​ട് സ്വ​ദേ​ശി അറസ്റ്റില്‍

ckmnews

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ചോ​ക്കാ​ട് ചാ​ലു​വ​ര​മ്ബ് സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​ന്‍(39)​ആ​ണ് എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സിന്റെ പിടിയിലായത്. വി​ശാ​ഖ​പ്പ​ട്ട​ണ​ത്തി​ലെ ഒരു ഗ്രാ​മ​ത്തി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ആ​ന്ധ്ര​യി​ലെ ന​ക്‌​സ​ല്‍ ബാ​ധി​ത മേ​ഖ​ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യി​രു​ന്ന​ത്.ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ വി​ശാ​ഖ​പ്പ​ട്ട​ണ​ത്തി​ലെ ഗ്രാ​മ​ത്തി​ല്‍ നി​ന്നും എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 150 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.