24 April 2024 Wednesday

വ്യാപാരി വ്യവസായി സമതി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ckmnews

വ്യാപാരി വ്യവസായി സമതി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണ്ണയും നടത്തി


എടപ്പാൾ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

വട്ടകുളം, കാലടി, തവനൂർ പഞ്ചായത്തുകളിലേക്ക് നടന്ന ധർണ്ണയ്ക്ക് എടപ്പാൾ ഏരിയ കമ്മറ്റി നേതൃത്വം നൽകി. വഴിയോരവ്യാപാരം ക്രമീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുക, ലൈസൻസ് ഫീസ് വർദ്ധിപ്പിക്കുവാനുള്ള നീക്കം ഒഴിവാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണാ സമരം. വട്ടംകുളം പഞ്ചായത്തിലേക് നടത്തിയ ധർണ്ണ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി സമിതി ഏരിയ സെക്രട്ടറി യുപി പുരുഷോത്തമൻ അധ്യക്ഷനായി, സദാനന്ദൻ നടുവട്ടം, N. R അനീഷ്‌  A. P അബ്ദുള്ളകുട്ടി, മുഫാഹിദ്, സുരേഷ്, ഷാഫി, ജയകൃഷ്ണൻ,പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. തവനൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ച് സമിതി ഏരിയാ പ്രസിഡണ്ട് ഹമീദ് ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥൻ അയിങ്കലം

സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ വൈസ് പ്രസിഡണ്ട് അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. കെ.പി വേണു (CPM)

യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.സുരേഷ് കക്കാത്ത് നന്ദി രേഖപ്പെടുത്തി.

കാലടി ഗ്രാമ പഞ്ചായത്തിന് മുന്നിൽ നടന്ന പരിപാടിയിൽ വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റി അംഗം നൗഷാദ് അറക്കൽ സ്വാഗതം പറഞ്ഞു, വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റി അംഗം ശ്രീനി ചിറക്കൽ അധ്യക്ഷത വഹിച്ചു, മുൻ എടപ്പാൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലാം തണ്ടലം ഉദ്ഘാടനം നിർവഹിച്ചു. യുപി സുബൈർ, വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ കമ്മിറ്റി അംഗംവ്യാപാരി വ്യവസായി സമിതി നരിപ്പറമ്പ് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ സിജിൽ അനുഗ്രഹ, ജാഫർ മിഡിലീസ്റ്റ്, പ്രകാശൻ ടൈലർ. ഹനീഫ സന. യൂണിറ്റ് മെമ്പർമാരായ, നൗഷാദ് ചിക്കൻ, സുലൈമാൻ അൽ താനൂർ, മാനുപ്പ ചിക്കൻ, സിറാജ് സൂപ്പർ, ജാഫർ പച്ചക്കറി, എന്നിവർ നേതൃത്വം നൽകി, കണ്ടനകം യൂണിറ്റ് പ്രസിഡണ്ട്, ജയൻ കണ്ടനകം, നന്ദി പറഞ്ഞു.