19 April 2024 Friday

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

ckmnews

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു


ചങ്ങരംകുളം:പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. പാവിട്ടപ്പുറം സ്വദേശി സ്വദേശി മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25) ആണ് കുത്തേറ്റ് മരിച്ചത്.കോലിക്കര സ്വകാര്യ സ്കൂളിന് സമീപത്ത് വയലിനോട് ചേര്‍ന്ന് ചൊവ്വാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം.നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്നാണ് വിവരം.പ്രതികള്‍ക്കായി ചങ്ങരംകുളം പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.