20 April 2024 Saturday

കോവിഡ്:വെളിയംകോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൾ യോഗം ചേർന്നു

ckmnews

കോവിഡ്:വെളിയംകോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ്  ഹാളിൾ യോഗം ചേർന്നു


വെളിയംകോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ്  ഹാളിൾ  ചേർന്ന  യോഗത്തിൽ ഗ്രാമപഞ്ചായത്തിലും പരിസര പഞ്ചായത്തുകളിലും  കോവിഡ് പോസറ്റീവ് കേസ്സുകൾ  കൂടുതൽ റിപ്പോർട്ട്  ചെയ്ത സാഹചര്യത്തിൽ  സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ,  കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ  നടത്തുന്നതിനും വേണ്ടി  ഗ്രാമപഞ്ചായത്ത് കോൺഫറൻസ്  ഹാളിൾ  ചേർന്ന  യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു  അധ്യക്ഷത വഹിച്ചു . നിലവിലെ വിവരങ്ങൾ മെഡിക്കൽ ഓഫീസർ ഡോ: ഷാരിജ  വിശദീകരിച്ചു .  യോഗത്തിൽ  സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻമാരായ മജിദ് പാടിയോടത്ത്  , സെയ്ത്  പുഴക്ക  , ഷരീഫ മുഹമ്മദ് , ഗ്രാമ പഞ്ചായത്ത് അംഗം ഹുസൈൻ  പാടത്തായിൽ ,വെളിയംകോട് വില്ലേജ് ഓഫീസർ  ശിവദാസൻ  ,  പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ  അസിസ്റ്റൻ്റ് സബ് - ഇൻസ്പെക്ടർ  പ്രസാദ് , ഗ്രാമ പഞ്ചായത്ത്  അംഗങ്ങൾ ,  സെക്രട്ടറി  കെ..കെ. രാജൻ ,  ഐ . സി . ഡി. എസ് . സൂപ്പർവൈസർ അംബിക , ഹെൽത്ത്  ഇൻസ്പെക്ടർ ജോയി ജോൺ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത്  സംസാരിച്ചു .ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ്  സ്വാഗതം പറഞ്ഞ  യോഗത്തിന്  പഞ്ചായത്തഗം  റസ്ലത്ത് സെക്കീർ  നന്ദി പറഞ്ഞു . 

 

തീരുമാനങ്ങൾ :- 


1 -  9 - 10 , തിയ്യതികളിൾ നടക്കുന്ന ചന്ദനകുടം നേർച്ചയിലെ കാഴ്ചവരവുകളിൾ  ജനങ്ങൾ കൂടുന്നത് തടയുന്നതിനാവശ്യമായ കാര്യങ്ങൾ നടപ്പിലാക്കാൻ  പൊന്നാനി  തഹസിൽദാറിൻ്റെയും , പൊന്നാനി , പെരുമ്പടപ്പ്  , പോലീസ് മേധാവികളുടേയും  സഹായം  ആവശ്യപ്പെട്ടു . 


2 - വാർഡ്  R R T യോഗം അടിയന്തിരമായി ചേരുന്നതിന് തീരുമാനിച്ചു. 


പഞ്ചായത്തിൽ  മുഴുവൻ പ്രദേശങ്ങളിലും  കോവിഡ് ജാഗ്രത നിർദ്ദേശങ്ങൾ  നല്കുന്നതിനായി  മൈക്ക് പ്രചരണം നടത്തുന്നതിനും  തീരുമാനിച്ചു . 


മാർക്കറ്റുകളിൾ  ആളുകൾ കൂടുന്നത് തടയുന്നതിന് പ്രത്യേക നിരീക്ഷണം നടത്തുന്നതിന്  ,  സെക്ടർ ഓഫീസർമാർ ,  പോലീസ്  ആരോഗ്യ പ്രവർത്തകർ  തുടങ്ങിയവരോട്  യോഗം ആവശ്യപ്പെട്ടു .