28 March 2024 Thursday

പാപ്പാളിയിൽ നിർത്തിയിട്ടിരുന്ന ആപെ ഗുഡ്സിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

ckmnews

പാപ്പാളിയിൽ നിർത്തിയിട്ടിരുന്ന ആപെ ഗുഡ്സിൽ ലോറിയിടിച്ച് യുവാവ് മരിച്ചു


അണ്ടത്തോട്:പാപ്പാളിയിൽ നിർത്തിയിട്ടിരുന്ന ആപെ ഗുഡ്സിൽ ലോറിയിടിച്ച് യുവാവാവ് മരിച്ചു.ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട്,പാപ്പാളിയില്‍ നിയന്ത്രണം വിട്ട ലോറി ആപെ ഗുഡ്സിൽ ഇടിച്ചാണ് അപകടം വാടാനപ്പള്ളി സ്വദേശി നൗഷാദ് ആണ് മരിച്ചത്.സഹയാത്രികനായ അഷ്കറിന് പരിക്കേൽക്കുകയും ചെയ്തത്.പാപ്പാളി ബസ് സ്റ്റോപ്പിൽ റോഡിന് അരികിലായി നിർത്തിയിട്ടിരുന്ന ആപെ ഗുഡ്സിൽ നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഗുഡ്സിൽ നിന്നും പുറത്തെടുത്ത നൗഷാദിനെയും,അഷ്കറിനേയും ഉടൻ തന്നെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നൗഷാദ് മരണപ്പെടുകയായിരുന്നു.അഷ്കർ പരിക്കുകകളോടെ ചികിത്സയിലാണ്.