25 April 2024 Thursday

മങ്കടയിൽ ഓട്ടോയിൽ ബസിടിച്ച്‌ മൂന്നുപേർ മരിച്ചു

ckmnews

മങ്കടയിൽ ഓട്ടോയിൽ ബസിടിച്ച്‌ മൂന്നുപേർ മരിച്ചു


മങ്കട (മലപ്പുറം) > പെരിന്തൽമണ്ണ മഞ്ചേരി റോഡിലെ വേരും പിലാക്കലിൽ ബസ്സും, ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചക്ക് മൂന്ന് മണിയോടെ യാണ് അപകടം സംഭവിച്ചത്.


മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരുകയായിരുന്ന ബസ്സും, തിരൂർക്കാട് നിന്ന് പൂച്ചടികൾ കയറ്റി മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ഓട്ടോയുമാണ് വേരും പിലാക്കലിൽ വെച്ച് കൂട്ടിയിടിച്ചത്. ഗുഡ്സ് ഓട്ടോയുടെ മുൻ ഭാഗത്ത് ഇരുന്നിരുന്ന മൂന്ന് പേരും വാഹനത്തിൽ കുടുങ്ങുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് എത്തിയ ഫയർഫോഴ്സും, മങ്കട പൊലീസും നാട്ടുക്കാരും മണികൂറുകൾ ശ്രമിച്ചാണ് ഇവരെ പുറത്ത് എടുത്തത്.  മുക്കം സ്വദേശികളാണ്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞു. കോഴിക്കോട്  മുക്കം അഗസ്ത്യമുഴി സ്വദേശി ഷിജു(45) ആണ് തിരിച്ചറിഞ്ഞത്. മൃതദേഹം പെരിന്തൽമണ്ണ അൽ ഷിഫയിൽ.