Ponnani
പൊന്നാനി ചമ്രവട്ടത്ത് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തെി

പൊന്നാനി ചമ്രവട്ടത്ത് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തെി
പൊന്നാനി:ചമ്രവട്ടം പുഴക്ക് സമീപത്ത് നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തെി.ചൊവ്വാഴ്ച ഉച്ചയോടെ പുല്ല് വെട്ടാന്‍ എത്തിയ സ്ത്രീകളാണ് പുഴയോരത്ത് മനുഷ്യരുടെ മൃതദേഹാവശിഷ്ടം കണ്ടത്.തുടര്‍ന്ന് പൊന്നാനി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പൊന്നാനി സിഐ മഞ്ജിത്ത്ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.ഏകദേശം ഒരു വര്‍ഷത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹാവശിഷ്ടത്തില്‍ ഉടുപ്പ് എല്ലിന് സ്റ്റീല്‍ ഇട്ടിട്ടുണ്ട്.സംഭവത്തില്‍കേസെടുത്തതായും കൂടുതല്‍ അന്യേഷണങ്ങള്‍ നടത്തുമെന്നും സിഐ മഞ്ജിത്ത് ലാല്‍ പറഞ്ഞു