25 April 2024 Thursday

കുറ്റിപ്പുറത്ത് പോലീസ് പിടിച്ചെടുത് തൊണ്ടി വാഹനങ്ങള്‍ കത്തി നശിച്ചു

ckmnews

കുറ്റിപ്പുറത്ത് പോലീസ് പിടിച്ചെടുത് തൊണ്ടി വാഹനങ്ങള്‍ കത്തി നശിച്ചു


കുറ്റിപ്പുറം:പോലീസ് പിടിച്ചെടുത്ത അമ്പതോളം തൊണ്ടിവാഹനങ്ങൾ കത്തിനശിച്ചു.കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന,മണൽക്കടത്ത് ഉൾപെടെയുള്ള കേസ്സുകളിൽ പിടികൂടിയ അമ്പതോളം തൊണ്ടി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ചത്.സ്റ്റേഷൻ പരിസരങ്ങളിൽ ഇത്തരത്തിൽ പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങളിൽ തീപടരുന്നത് പതിവാണ്. മുമ്പും പല തവണ ഇവിടെ വാഹനങ്ങളിൽ തീപടർന്നിരുന്നു.തിരൂർ, മലപ്പുറം, പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷായൂണിറ്റുകളാണ് തീ അണച്ചത്.