19 April 2024 Friday

സൗഹൃദ സന്ദേശ യാത്ര പൊന്നാനി, തവനൂർ സംയുക്ത യോഗം ചേർന്നു.

ckmnews

സൗഹൃദ സന്ദേശ യാത്ര

പൊന്നാനി, തവനൂർ സംയുക്ത യോഗം ചേർന്നു.


എടപ്പാള്‍:മലപ്പുറം ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയുടെ വിജയത്തിന് വേണ്ടി പൊന്നാനി, തവനൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെ സംയുക്ത യോഗം ചേർന്ന് യാത്രയുടെ വിജയത്തിന് വേണ്ട പ്രവർത്തന പരിപാടികൾ ആവശ്കരിച്ചു.ഇബ്രാഹിം മൂതൂർ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് എം അബ്ദുള്ളക്കുട്ടി പരിപാടികൾ വിശദീകരിച്ചു.ആർ കെ ഹമീദ്, ഷാനവാസ് വട്ടത്തൂർ ,കെ പി മുഹമ്മദാലി ഹാജി, കുഞ്ഞിപ്പ ഹാജി കാലടി, പി പി ഉമ്മർ, വി കെ എം ഷാഫി, വി വി ഹമീദ്, വി പി ഹുസൈൻ കോയ തങ്ങൾ, പത്തിൽ അശ്റഫ് ,എൻ കെ റഷീദ്, ടി പി ഹൈദരലി ,എൻ വി ആലിക്കുട്ടി, ടി കെ അബ്ദുൾ റഷീദ്, എ വി അഹമ്മദ്, കെ സി ശിഹാബ് പ്രസംഗിച്ചു.