25 April 2024 Thursday

തിരുന്നാവായ സർവോദയ മേളയ്ക്ക് നാളെ തുടക്കം കുറിക്കും

ckmnews

തിരുന്നാവായ സർവോദയ മേളയ്ക്ക് നാളെ തുടക്കം കുറിക്കും


തവനൂർ:മഹാത്മാഗാന്ധിയുടെ ചിതാഭസ്മ നിമജ്ജന സ്മരണയിലെ തിരുന്നാവായ സർവോദയ മേളക്ക് തവനൂരിൽ നാളെ (ബുധൻ )  തുടക്കം കുറിക്കും.ഇന്ന് വൈകു: 4.30 ന്  കേളപ്പജി സമാധിക്കു സമീപം വൺ ഇന്ത്യ കൈറ്റ്, തിരുന്നാവായ റീ എക്കൊ എന്നിവയുടെ സഹകരണത്തോടെ ഭാരതപ്പുഴയിൽ കൂറ്റൻ ത്രിവർണ്ണ പട്ടം  വാനിലേക്ക് ഉയർത്തി മേളക്ക് തുടക്കം കുറിക്കും. ഫെബ്രുവരി 11ന് വൈകു: 5.30ന്  ലളിതമായ രീതിയിലുള്ള മേളയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. നസീറ നിർവ്വഹിക്കും.   സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ഡോ.ജോസ് മാത്യു ആധ്യക്ഷത വഹിക്കും. മേളാ വർക്കിങ് ചെയർമാൻ സി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന്  ഗാന്ധി - കേളപ്പജി ദർശനങ്ങളിൽ ചർച്ച നടക്കും.  മൺമറഞ്ഞ സർവോദയ നേതാക്കളുടെ അനുസ്മരണവും ഉണ്ടാകും.

12 ന് രാവിലെ 6 മണിക്ക് ശാന്തിയാത്ര തവനൂരിലെ കേളപ്പജി സ്തൂപത്തിലെ  പുഷ്പാർച്ചനക്കും, സർവമത പ്രാർത്ഥനക്കും ശേഷം ആരംഭിക്കും.  തിരുന്നാവായ ഗാന്ധി സ്മാരക പരിസരത്ത് സമാപിക്കുന്ന ശാന്തിയാത്രക്ക് ശേഷം ഗാന്ധി പ്രതിമയിൽ ഹാരമണിയിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സദസ്സ് മുൻ എം.പി. സി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ഡോ. ജോസ് മാത്യു ആധ്യക്ഷത വഹിക്കും. വൈകു: 5.30ന് സമാപന സമ്മേളനവും, മേളാ സന്ദേശവും നടക്കും.