24 April 2024 Wednesday

മാറഞ്ചേരി വന്നേരി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സംഭവം പൊന്നാനി താലൂക്കില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം

ckmnews

മാറഞ്ചേരി വന്നേരി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സംഭവം 


പൊന്നാനി താലൂക്കില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം


പൊന്നാനി:വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സംഭവത്തിന്റെ പശ്ചാതലത്തില്‍ പൊന്നാനി താലൂക്കില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം.പൊന്നാനി താലൂക്കിലെ മാറഞ്ചേരി മുക്കാല സ്കൂളിലും, പെരുമ്പടപ്പ് വന്നേരി സ്കൂളുകളിലുമായി 262 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് പുതിയ നിർദ്ദേശങ്ങൾ.താലുക്ക് പരിധിയിലെ ടർഫുകൾ അടയ്ക്കാൻ നിർദേശം നല്‍കി.ആൾക്കൂട്ടങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും.മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ നടപടി. വിവാഹങ്ങളില്‍ നൂറില്‍ കൂടുതൽ ആളുകൾ പങ്കെടുത്താൽ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.