29 March 2024 Friday

കൊവിഡ് വ്യാപനം: സ്കൂളുകളിൽ നിരീക്ഷണം കർശനമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ckmnews

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്കൂളുകളിൽ നിരീക്ഷണം കർശനമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാർത്ഥികൾ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കാൻ ഹെഡ്മാസ്റ്റർമാർക്ക് നിർദേശം നൽകി. ഹെഡ്മാസ്റ്റർമാർ ദിവസേന സ്കൂളിലെ സ്ഥിതി സംബന്ധിച്ച് ഡിഡിഇക്ക് റിപ്പോർട്ട് നൽകണമെന്നും നിർദേശം. മലപ്പുറത്തെ രണ്ട് സ്കൂളിൽ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.


പൊന്നാനി താലൂക്കില്‍ രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപരുമടക്കം  262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊന്നാനി താലൂക്കിൽ ജാഗ്രതാ നിർദ്ദേശം നല്‍കി. താലൂക്ക് പരിധിയിലെ ടർഫുകൾ അടയ്ക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ആൾക്കൂട്ടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. വിവാഹങ്ങളില്‍ നൂറില്‍ കൂടുതൽ ആളുകൾ പങ്കെടുത്താൽ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.