20 April 2024 Saturday

വധശ്രമം അടക്കം ആറോളം കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ പിടിയിലായത് വെളിയംകോട് അയ്യോട്ടിച്ചിറ സ്വദേശി

ckmnews

വധശ്രമം അടക്കം ആറോളം കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ


പിടിയിലായത് വെളിയംകോട് അയ്യോട്ടിച്ചിറ സ്വദേശി


ചങ്ങരംകുളം:വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി.വര്‍ഷങ്ങളായിഒളിവില്‍ കഴിഞ്ഞ വെളിയംകോട് അയ്യോട്ടിച്ചിറ സ്വദേശി മുക്രിയത്ത് ഷൗക്കത്തലി(42)നെയാണ് പെരുമ്പടപ്പ് സിഐ കെഴ്സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം പിടികൂടിയത്.2009ല്‍ വെളിയംകോട് അയ്യോട്ടിച്ചിറയില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ പ്രതിയായ ഷൗക്കത്തലി പ്രദേശത്ത് നടന്ന രണ്ട് വധശ്രമ കേസുകള്‍ ഉള്‍പ്പെടെ ആറോളം കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.സിഐ യുടെ നേതൃത്വത്തില്‍ സ്ക്വോഡ് അംഗങ്ങളായ നാസര്‍,അനില്‍,റിനീഷ്,വിനീത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി