19 April 2024 Friday

ക്യാമ്പസ്‌ഫ്രണ്ട് ഇ -അഡിഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:മൊബൈലി ന്റെയും,മറ്റു ഇലക്ടറോണിക് ഉപകരങ്ങളുടെയും അനിയന്ത്രിത ഉപയോഗം കാരണം വിദ്യാർത്ഥികളിൽ വന്നു കൊണ്ടിരിക്കുന്ന മാനസിക പ്രശ്നങ്ങളിൽ നിന്ന് അവരെ മോചിതരാക്കുക എന്ന ലക്ഷ്യത്തോടെ ഇ -അഡിഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പസ്‌ഫ്രണ്ട് ആലംകോട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചിയ്യാനൂർ ജി എൽ പി സ്കൂൾ പരിസരത്ത് വെച്ച് നടന്ന പരിപാടിക്ക്  പ്രശസ്ത മന:ശാസ്ത്രവിദഗ്ദ്ധനും, മോട്ടിവേഷൻ സ്പീക്കറുമായ ഡോ:അസ്‌ലംപേരാമ്പ്ര നേതൃത്വംനൽകി.

പരിപാടിയുടെ ഉൽഘടനം ക്യാമ്പസ്‌ഫ്രണ്ട് മലപ്പുറം വെസ്റ്റ്ജില്ല സെക്രട്ടറി അർഷദ്പട്ടർനടക്കാവ് നിർവഹിച്ചു.ഏരിയപ്രസിഡന്റ്‌ ഷബ്‌നപന്താവൂർ അധ്യക്ഷതവഹിച്ചു.

ആരോഗ്യത്തെകുറിച്ച് എടപ്പാൾ ആയുർഗ്രീൻ ആയുർവേദആശുപത്രി മാനേജിങ്ഡയറക്ടർ ഡോ:ഹബീബുള്ള സംസാരിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ ഹുസൈൻചിയ്യാനൂർ,എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച്സെക്രട്ടറി വി പി അബ്ദുൽഖാദർ,എന്നിവർ സംസാരിച്ചു.ക്യാമ്പസ്‌ ഫ്രണ്ട് ചങ്ങരംകുളം യൂണിറ്റ്സെക്രട്ടറി റയീസ്മാന്തടം സ്വാഗതവും, എടപ്പാൾ ഏരിയട്രഷറർ റയീസ്ചങ്ങരംകുളം നന്ദിയും പറഞ്ഞു.