20 April 2024 Saturday

മദ്യനിരോധന സമിതിയുടെ സംസ്ഥാനതല വാഹനപ്രചരജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നല്‍കി

ckmnews

മദ്യനിരോധന സമിതിയുടെ സംസ്ഥാനതല വാഹനപ്രചരജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നല്‍കി


മദ്യ നിരോധനം രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികകളിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട്‌ ജനുവരി 20 മുതൽ 

ആരംഭിച്ച സംസ്ഥാന വാഹന പ്രചാരണ ജാഥക്ക്‌ മലപ്പുറം ജില്ലാ കവാടമായചങ്ങരംകുളത്ത്‌ ചങ്ങരംകുളം പൗരസമിതി സ്വീരണം നൽകി. പൗരസമിതി ചെയർമാൻ പി പി എം അഷ്റഫ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ മദ്യ നിരോധന സമിതി ചെയർമാൻ അബ്ദുൽ മജീദ്‌ മാടമ്പാട്ട്‌ അദ്ധ്യക്ഷത വഹിച്ചു.


ജാഥാ ക്യാപ്റ്റൻമാരായ ഫാദർ വർഗ്ഗീസ്‌ മുഴുത്തേറ്റ്‌, ഡോ വിൻസന്റ്‌ മാളിയേക്കൽ, അലവിക്കുട്ടി ബാഖവി, സെബാസ്റ്റ്യൻ കൊച്ചടിവാരം എന്നിവർക്ക്‌ ഹാരാർപ്പണം നൽകി. കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, നൗഫൽസഅദി, വാരിയത്ത്‌ മുഹമ്മദലി, പിപി ഖാലിദ്‌, കെ അനസ്‌,മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.


ജാഥ ഇന്ന് പൊന്നാനി നിയോജക മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.