28 March 2024 Thursday

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭീതി അകറ്റണം:AHSTA മലപ്പുറം ജില്ലാ കമ്മിറ്റി

ckmnews

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭീതി അകറ്റണം:AHSTA മലപ്പുറം ജില്ലാ കമ്മിറ്റി


എടപ്പാള്‍:മലപ്പുറം ജില്ലയിൽ മാത്രം മൂന്ന് സ്ക്കൂളുകളിൽ നടത്തിയ RTPCR പരിശോധനയിൽ  30% ത്തോളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയ സംഭവത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് AHSTA മലപ്പുറം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.ജില്ലയിലെ ഈ ഗുരുതര സാഹചര്യം  അധികാരികൾ മനസ്സിലാക്കുകയും,കുട്ടികളുടേയും അധ്യാപകരുടേയും ഭീതിയകറ്റി പഠനത്തിനുള്ള സാഹചര്യം ഒരുക്കണമെന്നും യോഗത്തില്‍ ആവശ്യമംയര്‍ന്നു.ഈ ഗുരുതര സാഹചര്യത്തിൽ രണ്ടാംഘട്ട വാക്സിനേഷനിൽ ഡൽഹി സർക്കാർ അധ്യാപകരെ ഉൾപ്പെടുത്തിയ പോലെ കേരള സർക്കാരും പരിഗണിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.AHSTA  മലപ്പുറം ജില്ലാ കമ്മിറ്റിയോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഡോ.അജിത്കുമാർ അധ്യക്ഷത വഹിച്ചു,സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൾ നാസിർ യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി മനോജ് ജോസ്, രജനി, യു.ടി അബൂബക്കർ ,സുബൈർ കെ, ജോൺസൺ, അൻവർ,നൗഷാദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.