28 March 2024 Thursday

ജമാൽ കോക്കൂർ അനുസ്മരണ സംഗമം കോക്കൂര്‍ സിഎച്ച് നഗറിൽ നടന്നു

ckmnews

ജമാൽ കോക്കൂർ അനുസ്മരണ സംഗമം കോക്കൂര്‍ സിഎച്ച് നഗറിൽ നടന്നു


ചങ്ങരംകുളം:കഴിഞ്ഞ ദിവസം അന്തരിച്ച മുസ്‌ലിം ലീഗ് നേതാവ് ജമാൽ കോക്കൂരിന്റെ നഷ്ടം ആദ്ദേഹത്തിന്റെ കുടുംബത്തിനേക്കാൾ ഒരു നാടിന്റെ നികത്താനാവാത്ത നഷ്ടമാണെന്ന്  മുസ്‌ലിം ലീഗ് ജില്ല ഉപാധ്യക്ഷൻ അഷ്‌റഫ് കോക്കൂർ പറഞ്ഞു.സിഎച്ച് നഗർ മുസ്‌ലിം ലീഗ്  സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്‌ലിം ലീഗ് മണ്ഡലം ജന:സെക്രെട്ടറി ഷാനവാസ് വട്ടത്തുർ,പഞ്ചായത്ത് സെക്രട്ടറി അഹമ്മദുണ്ണി കാളച്ചാൽ ,നന്നംമുക് പഞ്ചായത്ത് സെക്രട്ടറി എവി അബ്ദുറു ,വാർഡ് മെമ്പർ മൈമൂന ഫാറൂഖ്,കെവി മുഹമ്മദ് മൗലവി,എംകെ അൻവർ,വികെ ആയിഷ(വനിത ലീഗ്)അബ്ദുൽ ഹക്കീം(INC)സൈഫുദ്ധീൻ പള്ളിക്കുന്നു(KMCC)സുകുമാരൻ(സിപിഎം)സിപി മുഹമ്മദ് ഉമരി ,കെവി കാദർ ,ഇവി മുജീബ്(WPI)ഷകീർ കോഴിക്കര(PTA പ്രസിഡന്റ് AHM GHSSകൊക്കുർ)ഗോപാലൻ തുടങ്ങിയവർ  അനുസ്മരിച്ചു .ഹസ്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ച അനുസ്മരണയോഗത്തിൽ എന്‍ ഹമീദ് സ്വാഗതവും വീരാൻ കോയ നന്ദിയും പറഞ്ഞു