25 April 2024 Thursday

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിലായി പ്രതി പിടിയിലായത് വിവാഹം ഉറപ്പിച്ച യുവതിയെ കാണാനെത്തിയപ്പോള്‍

ckmnews

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിലായി


പ്രതി പിടിയിലായത് വിവാഹം ഉറപ്പിച്ച യുവതിയെ കാണാനെത്തിയപ്പോള്‍


പൊന്നാനി:പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പൊന്നാനിയിൽ വെച്ച് പിടിയിലായി.കഴിഞ്ഞ മൂന്നിനു കോഴിക്കോട്  ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നു സൂത്രത്തിൽ രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫ്(24)നെയാണ് ദിവസങ്ങള്‍ക്കു ശേഷം  പൊന്നാനിയിൽ രഹസ്യ കേന്ദ്രത്തില്‍ നിന്നും പൊന്നാനി പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടിയത്.കഴിഞ്ഞ മൂന്നാം തിയതി കാറില്‍ കടത്തുകയായിരുന്ന നാലു കിലോഗ്രാം കഞ്ചാവുമായി ആവള സ്വദേശി മുഹമ്മദ് ഹര്‍ഷാദിനൊപ്പം മുഹമ്മദ്ഷരീഫ് പൊലീസ് പിടിയിലാവുകയായിരുന്നു. വൈകിട്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെയാണ് ഇരുവരും കടന്നുകളഞ്ഞത്.കൂട്ടുപ്രതിയെ ഉടന്‍ പിടികൂടിയെങ്കിലും മൂഹമ്മദ് ഷറീഫിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തുടര്‍ന്നു ദിവസങ്ങള്‍ നീണ്ട തെരച്ചലിനിടയിലാണ് വിവാഹം ചെയ്യാന്‍ പോവുന്ന യുവതിയെ കാണാനായി വന്ന പ്രതിയെ  പൊന്നാനിയില്‍ നിന്ന് അന്യേഷണസംഘം പിടികൂടിയത്.