29 March 2024 Friday

റോഡരികില്‍ മുള്ളന്‍പന്നിയെ വാഹനമിടിച്ച് ചത്തനിലയില്‍ കണ്ടെത്തി

ckmnews


ചങ്ങരംകുളം:റോഡരികില്‍ മുള്ളന്‍പന്നിയെ വാഹനമിടിച്ച് ചത്തനിലയില്‍ കണ്ടെത്തി. കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപമാണ് മുള്ളന്‍പന്നിയെ വാഹനമിടിച്ച് ചത്തനിലയില്‍ കണ്ടത്. നാട്ടുകാര്‍ വനപാലകരെ അറിയിച്ചതിനെതുടര്‍ന്ന് എരുമപ്പെട്ടിയില്‍ നിന്നും ഉദ്യോഗസ്ഥരെത്തി മുള്ളന്‍പന്നിയുടെ ജഡം നീക്കം ചെയ്തു. കഴിഞ്ഞ ദിവസം കല്ലുംപുറത്ത് മുള്ളന്‍പന്നിയെ വാഹനം ഇടിച്ചു ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന പാതയോരത്ത് മുള്ളന്‍പന്നികളെ വാഹനമിടിച്ച് ചത്ത നിലയില്‍ കണ്ടെത്തുന്നത് നിത്യസംഭവമായിരിക്കുകയാണ്.