28 March 2024 Thursday

നെയ്യാറ്റിൻകര അമ്മൻകോവിലിൽ തീപ്പിടുത്തം; വൻ ദുരന്തം ഒഴിവായി

ckmnews

തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്മൻകോവിലിൽ തീപ്പിടുത്തം. ചവറ് കൂനയിൽ നിന്ന് ക്ഷേത്രത്തിന് സമീപത്തെ വിറക് കൂമ്പാരത്തിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. വൈദ്യുതി കമ്പികളിലേക്കും കേമ്പിളുകളിലേക്കും  തീ പടരാൻ തുടങ്ങിയിരുന്നെങ്കിലും അഗ്നിശമന സേനയെത്തി ഉടന്‍ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.