28 March 2024 Thursday

ബ്ളഡ് ഡോണേഴ്സ് കേരള രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബ്ളഡ് ഡോണേഴ്സ് കേരള രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു


ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും, വേങ്ങര സർവീസ് സഹകരണ ബാങ്കും സംയുക്തമായി ട്രോമകെയർ വേങ്ങര സ്റ്റേഷൻ യുണിറ്റിന്റെയും,വേങ്ങര എസ് എസ് റോഡ് കൂട്ടായ്മയുടേയും, ഐഡിയൽ ഡ്രീമേഴ്‌സ് ഫേസ്ബുക് കൂട്ടായ്മയുടേയും,സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ വേങ്ങരയുടെയും സഹായത്തോടെ മഞ്ചേരി ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ വേങ്ങര വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വച്ച് സന്നദ്ധ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. 62 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 52 പേർ രക്തം ദാനം ചെയ്തു.വേങ്ങര കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ഹമീദ് എം, ബ്ലഡ്‌ ഡോണേഴ്സ് കേരള ജില്ലാ കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് താനൂർ,റഹീം പാലേരി, ബുഷെയർ ചാപ്പനങ്ങാടി,എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു വേങ്ങര, അജ്മൽ വലിയൊറ, ഇസ്ഹാഖ്, ഫാരിസ് തട്ടാരത്തൊടി,അഫ്സൽ മൂന്നിയൂർ, താലൂക്ക് കോർഡിനേറ്റർമാരായ ഉനൈസ് സ്വാഗതമാട്, നിഷാദ് സ്വാഗതമാട്, സൽമാൻ വലിയൊറ, വലീദ് വേങ്ങര, ആഷിക് കുണ്ടൂർ, വനിതാ കോർഡിനേറ്റർമാരായ നിരഞ്ജന, ഫലൂല, ഷഹ്‌മ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.