16 April 2024 Tuesday

ചങ്ങരംകുളം താടിപ്പടിയില്‍ പുല്‍കാടുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി

ckmnews


ചങ്ങരംകുളം:താടിപ്പടിയില്‍ പുല്‍കാടുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.ഞായറാഴ്ച ഉച്ചയോടെയാണ് സംസ്ഥാന പാതയോട് ചേര്‍ന്ന വര്‍ക്ഷോപ്പിന് പുറകില്‍ പുല്‍കാടുകള്‍ക്ക് തീപിടിച്ചത്.തീ ആളിപ്പടര്‍ന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായെങ്കിലും നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം തീ കൂടുതല്‍ പ്രദേശത്തേക്ക് പടരാതെ വെള്ളം അടിച്ചു കെടുത്താന്‍ കഴിഞ്ഞു.