28 March 2024 Thursday

പൊന്നാനിയില്‍ പഴകിയ മത്സ്യം പിടിച്ചു 3 പേര്‍ക്കെതിരെ കേസെടുത്തു

ckmnews

പൊന്നാനി:പൊന്നാനിയിൽ പഴകിയ മത്സ്യം വില്‍പന നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെടുത്തു.നരിപ്പറമ്പ് സ്വദേശികളായ കേളംവളപ്പിൽ അലവി എന്നവരുടെ മകൻ അബൂബക്കർ, സഹോദരൻ മുസ്തഫ, തവനൂർ സ്വദേശി കണ്ണൻചാത്തുവളപ്പിൽ മമ്മിക്കുട്ടി മകൻ ചെറിയാമുണ്ണി എന്നിവർക്കെതിരെയാണ് പൊന്നാനി പോലീസ് കേസെടുത്തത്.100 കിലോയിലധികം വരുന്ന പഴകിയ ഒമാൻ മത്തി, 50 പേക്കറ്റ് ചെമ്മീൻ തുടങ്ങിയവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ്രൂസിന്റെ പരാതിയിൽ പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ മഞ്ജിത് ലാലിന്റെ നിർദ്ദേശാനുസരണം എസ്ഐ ബേബിച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പഴകിയ മത്സ്യം പിടികൂടിയത്..