24 April 2024 Wednesday

യൂത്ത് ലീഗ്, യൂത്ത് കൊണ്‍ഗ്രസ്സ് ഭാരവാഹികളുടെ നേതൃത്വത്തിൽ വാഹന സന്ദേശ ജാഥ നടത്തി

ckmnews

യൂത്ത് ലീഗ്, യൂത്ത് കൊണ്‍ഗ്രസ്സ് ഭാരവാഹികളുടെ നേതൃത്വത്തിൽ വാഹന സന്ദേശ ജാഥ നടത്തി


എടപ്പാൾ :രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ്, യൂത്ത് കൊണ്ഗ്രസ്സ് ഭാരവാഹികളുടെ നേതൃത്വത്തിൽ വാഹന സന്ദേശ ജാഥ നടത്തി.മാണൂരിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിപി ബാവഹാജി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ജാഥ നായകന്മാർ ഷുഹൈബ് പിവി കുറ്റിപ്പാല, സസ്ഫർ മാണൂർ എന്നിവർ പതാക ഏറ്റുവാങ്ങി.

കെ.എസ്.യു ജില്ലാ സെക്രട്ടറി ആഗ്നൈ നന്ദൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മൂതൂർ, പത്തിൽ അഷ്‌റഫ്‌,  ഭാസ്‌ക്കാരൻ വട്ടംകുളം, ടിപി ഹൈദറാലി, വിവി അഷ്‌റഫ്‌, പന്നിക്കോട് രവികുമാർ, പത്തിൽ സിറാജ്, ഓകെ ഫാറൂഖ്, മഹേഷ്‌ വട്ടംകുളം, ഹസ്സൈനാർ നെല്ലിശ്ശേരി, ഏവി നബീൽ, അഷ്‌റഫ്‌ നെട്ടത്ത് ,അനീഷ് വട്ടംകുളം,ഫിറോസ് അണ്ണകബാട്, അക്ബർ മാണൂർ,കൊടക്കാട് മുഹമ്മദ്‌, മൻസൂർ മരയംങ്ങാട്ട്,അകബർ പനച്ചിക്കൽ, ഗഫൂർ മാണൂർ,ഷറഫു ചോലയിൽ, അതുൽ ചൊലക്കുന്ന്, സുലൈമാൻ മൂതൂർ, സജീർ എംഎം, റഫീഖ് ചേകനൂർ എന്നിവർ പ്രസംഗിച്ചു. തുടരുന്ന് ചേകനൂർ, പാലപ്ര, തിരുമണിയൂർ, മൂതൂർ, പാറ, പോട്ടൂർ,നീലിയാട്,  കുറ്റിപ്പാല, ചോലക്കുന്ന്, ചിറ്റഴിക്കുന്ന്,നെല്ലിശ്ശേരിനടുവട്ടം,വട്ടംകുളം,തൈക്കാട്, എന്നീ കേന്ദ്രങ്ങളിലെ  സ്വീകരണത്തിന് ശേഷം ജാഥ വട്ടംകുളത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പത്തിൽ സിറാജ്, മഹേഷ്‌ വട്ടംകുളം,എംകെ മുജീബ്, പിവി  ഷുഹൈബ്, അനീഷ് വട്ടംകുളം, സസ്ഫർ മാണൂർ, ഏവി നബീൽ, ആഗ്‌നൈ നന്ദൻ, ഹസ്സൈനാർ നെല്ലിശ്ശേരി, മോഹനൻ തിരുമാണിയൂർ,സാദിക്ക് പോട്ടൂർ, സിപി മുഹമ്മദലി, നാസർ കോലക്കാട്, ഉമ്മർ ടിയു, എന്നിവർ പ്രസംഗിച്ചു