24 April 2024 Wednesday

ലോക് ഡൗൺ;കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ , കേന്ദ്രമാർഗനിർദേശങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെടു ക്കും

ckmnews



തിരുവനന്തപുരം : ലോക് ഡൗണിൽ കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതൽ ഇളവുകൾ അനുവദിക്കേണ്ടിയിരുന്നുവെന്ന് ധനമന്ത്രി. വരും ദിവസങ്ങളിൽ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വിരലിലെണ്ണാവുന്ന നിലയിലേക്കെത്തും. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായാണ് മുന്നോട്ടു പോകുന്നത്. ഇതനുസരിച്ച് ഇളവ് നൽകാൻ കേന്ദ്രം തയാറാകണമായിരുന്നു. ഇത് കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. നിലവിൽ കേന്ദ്രത്തിന്റെ ചട്ടക്കൂടിൽ നിന്നു മാത്രമേ സംസ്ഥാനത്തിന് പ്രവർത്തിക്കാൻ കഴിയൂ എന്നും തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖകളുടെ ക്രോഡീകരിച്ച രൂപമാണ് നിലവിൽ പുറത്ത് വന്നിട്ടുള്ളത്‌. കേന്ദ്രമന്ത്രി സഭായോഗത്തിന് ശേഷം ഇതിൽ ഭേദഗതികൾ ഉണ്ടായേക്കുമെന്നും സംസ്ഥാനം പ്രതീക്ഷ പുലർത്തുന്നുണ്ട്. നിലവിൽ കൃഷിക്കും ഉത്പ്പന്ന വിപണനത്തിനും മാത്രമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്ക് അയവ് വരുത്താൻ അധികാരവുമില്ല. പ്രത്യേക സാഹചര്യവുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.