25 April 2024 Thursday

യു ഡി എഫ്‌ ആലംകോട്‌ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ നടത്തി

ckmnews



ചങ്ങരംകുളം:സംശുദ്ധം സദ്‌ ഭരണം എന്ന മുദ്രാവാക്യം ഉയർത്തി  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പ്രചരണാർത്ഥം യു ഡി എഫ്‌ ആലംകോട്‌ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന ജാഥ നടത്തി.വാഹന ജാഥയുടെ ഉൽഘാടനം വളയംകുളത്ത്‌ മുസ്ലിം ലീഗ്‌ മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അഷ്‌റഫ കോക്കൂർ നിർവ്വഹിച്ചു. അഡ്വ.സിദ്ധിഖ്പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി.അഹമ്മദുണ്ണി കാളാച്ചാൽ അധ്യക്ഷം വഹിച്ചു ഷാനവാസ്‌ വട്ടത്തൂർ,പി ടി അബ്ദുൾ ഖാദർ,കെ അരുൺ ലാൽ, ഇ ആർ ലിജേഷ്‌, ഹമീദ്‌ ചിയാനൂർ,സെലിം ചങ്ങരംകുളം,ഹക്കിം പെരുമുക്ക് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക്‌ ശേഷം ജാഥ ചങ്ങരംകുളത്ത്‌ ‌ സമാപിക്കും.