ഒറ്റയടിയ്ക്ക് ഒന്നര ലിറ്റര്‍ വോഡ്ക'; യൂട്യൂബ് ലൈവ് സ്ട്രീമിംഗിനിടെ 60കാരന് ദാരുണാന്ത്യം
പണം ലഭിക്കുന്നതിനായി വെല്ലുവിളി ഏറ്റെടുത്ത് മദ്യം കഴിച്ച അറുപതുകാരന് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിയായ യൂറി ദഷ്ചെകിന്‍ എന്നയാളാണ് മരിച്ചത്. 'മുത്തച്ഛന്' എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി, ഒരു യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്താണ് ചലഞ്ചില്‍ പങ്കെടുത്തത്. ഹോട്ട് സോസ് അല്ലെങ്കില്‍ മദ്യം കഴിക്കണെന്നായിരുന്നു വെല്ലുവിളി. ഏറ്റവും കൂടുതല്‍ അകത്താക്കുന്നവര്‍ക്ക് പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
മദ്യം കഴിക്കാനായിരുന്നു യൂറിയുടെ തീരുമാനം. വോഡ്ക ആയിരുന്നു ഇതിനായി തെരഞ്ഞെടുപ്പ്. മത്സരം യൂട്യൂബില്‍ ലൈവായി സ്ട്രീമിംഗ് നടത്തുകയും ചെയ്തു. ഒന്നര ലിറ്ററോളം വോഡ്ക അകത്തു ചെന്നതിന് പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. നൂറു കണക്കിന് ആളുകള്‍ ലൈവായി കണ്ടുകൊണ്ടിരിക്കെ ആയിരുന്നു യൂറിയുടെ ഞെട്ടിക്കുന്ന മരണം എന്നാണ് അന്തര്‍ദേശീയ മാധ്യമമായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.