19 April 2024 Friday

എം എസ് എം 'ലീപ്' ലീഡേഴ്‌സ് മീറ്റ് ഇന്ന് ചങ്ങരംകുളത്ത് നടക്കും

ckmnews


ചങ്ങരംകുളം:കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗം എം എസ്‌ എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജില്ലാ നേതൃസംഗമം 'ലീപ്'  ചങ്ങരംകുളം എം വി എം റെസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. കെ എൻ എം ജില്ലാ പ്രസിഡന്റ് ഡോ. പി പി മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന  പരിപാടിയിൽ ജില്ലയിലെ പതിനാല് മണ്ഡലങ്ങളിൽ നിന്നും എഴുപതിലധികം എം എസ്‌ എം ലീഡേഴ്‌സ് സംബന്ധിക്കും. എം എസ് എം സംസ്ഥാന അധ്യക്ഷൻ ഷാഹിദ് മുസ്ലിം ഫാറൂഖി, അബ്ദുസ്സമദ് ഇരിവേറ്റി, ഐ എസ്‌ എം സംസ്ഥാന ജോ.സെക്രട്ടറി ജാസിർ രണ്ടത്താണി തുടങ്ങിയവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകും. 'സുരക്ഷിത കൗമാരം കരുത്തുറ്റ കാവൽ' എന്ന പ്രമേയത്തിൽ സംസ്ഥാന സമിതി പ്രഖ്യാപിച്ച ക്യാമ്പയിൻ ജില്ലാ തല ഉദ്‌ഘാടനം ഞായറാഴ്ച്ച നടക്കും. കെ എൻ എം ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യും. എം എസ് എം ജില്ലാ പ്രസിഡന്റ്  മുസ്തഫ സ്വലാഹി, സെക്രട്ടറി സഹീൽ താനാളൂർ, ട്രഷറർ മഹ്സൂം അഹമ്മദ്, നബീൽ സ്വലാഹി, അൽത്താഫ് കളിയാട്ടമുക്ക്, മുഹാജിർ വളവന്നൂർ, ഖബ്ബാബ് വാരണക്കാര, അർഷക്ക് പാറോളി, ആദിൽ ചങ്ങരംകുളം, ജസീൽ നീരോൽപാലം തുടങ്ങിയവർ പങ്കെടുക്കും.