24 April 2024 Wednesday

പ്ലേ ഫോർ ഹെൽത്ത് സ്കൂൾ തല ഉദ്ഘാടനം എടപ്പാൾ പൊറുക്കര ജി.എൽ.പി.സ്കൂളിൽ നടന്നു

ckmnews

പ്ലേ ഫോർ ഹെൽത്ത് സ്കൂൾ തല ഉദ്ഘാടനം എടപ്പാൾ പൊറുക്കര ജി.എൽ.പി.സ്കൂളിൽ നടന്നു


എടപ്പാൾ: കായിക വിനോദങ്ങളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും അവരെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും, സ്കൂളുകളെ സ്പോട്ടിംഗ് ഹബുകൾ ആക്കുന്നതിനും വേണ്ടി കേരള സർക്കാർ കായിക യുവജന കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പദ്ധതിയായ പ്ലേ ഫോർ ഹെൽത്തിൻ്റെ സ്കൂൾ തല ഉദ്ഘാടനം എടപ്പാൾ പൊറുക്കര ജി.എൽ.പി.സ്കൂളിൽ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.. കെ.ടി.ജലീൽ നിർവഹിച്ചു.ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി.സുബൈദ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ ചെയർപേഴ്‌സൺ എം.പി.ഷീന, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ.ദിലീഷ്', ഉപജില്ലാ വിദ്യാഭാസ ഓഫീസർ പി.വിജയകുമാരി, ബി.പി.ഒ.ജി ജി വർഗ്ഗീസ്,

.ഇ.ബാലകൃഷ്ണൻ, ഇ.ശിവകുമാർ ,റഫീക്ക് പിലാക്കൽ, പി ടി.എ.പ്രസിഡൻറ് കെ.വി.ദി വ്യ, രമ്യ കമൽ, അൽഫാസ്കോ ലക്കാട് ,ഹരി പ്രഭാകരൻ

എന്നിവർ സംസാരിച്ചു

വാർഡ്‌മെമ്പർ ക്ഷമ റഫീഖ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് കെ.എം.ഗീത നന്ദിയും പറഞ്ഞു