28 March 2024 Thursday

ആദ്യ ഓണറേറിയം കാരുണ്യ പാലിയേറ്റിവ് കയറിന് നൽകി വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ

ckmnews

ആദ്യ ഓണറേറിയം കാരുണ്യ പാലിയേറ്റിവ് കയറിന് നൽകി വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ


ചങ്ങരംകുളം: വാർഡ് മെമ്പർമാർക്ക് ലഭിക്കുന്ന ആദ്യ ഓണറേറിയം കാരുണ്യ പാലിയേറ്റിവ് കയറിന് നൽകി നന്നംമ്മുക്ക് ഗ്രമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ,


  വാർഡിലെ ആദ്യ ഗ്രാമ സഭാ യോഗത്തിൽ വെച്ച് ഗ്രാമസഭാ അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കാരുണ്യ പാലിയേറ്റിവ് ഭാരവാഹികൾക്ക് തുക  കൈമാറിയത്.

വാർഡിന്റെ മെമ്പറുടെ പ്രവർത്തനം മാതൃകാപരമെന്ന് പാലിയേറ്റിവ് ഭാരവാഹികൾ നന്ദി പറയുന്നതിനോടൊപ്പം അറിയിച്ചു.


ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായുള്ള റോഡെഴുത്തുകൾ ഒഴിവാക്കി റോഡ് മിറർ സ്ഥാപിച്ചുകൊണ്ട് ഇലക്ഷൻ സമയത്ത് സാദിഖ് നെച്ചിക്കൽ ശ്രദ്ധ നേടിയിരുന്നു