20 April 2024 Saturday

അജ്ഞാത ജീവിയുടെ അക്രമണം പുന്നയൂരില്‍ മുപ്പതോളം കോഴികളെ കടിച്ച് കൊന്നു

ckmnews


വന്ദേരി:അർദ്ധരാത്രിയിൽ അജ്ഞാത ജീവി 30 ൽ അധികം കോഴികളെ കടിച്ചു കൊന്നു.പുന്നയൂർ,അകലാട് പെരുമ്പറമ്പത്ത് ഇബ്റാഹിം എന്നവരുടെ വീട്ടിലെ കോഴികൾക്ക് നേരെയാണ് അർദ്ധരാത്രിയിൽ അജ്ഞാത ജീവിയുടെ അക്രമണമുണ്ടായത്.ഇബ്‌റാഹിമിൻ്റെ വീട്ടിലെ 30 ൽ അധികം കോഴികളെയാണ് അജ്ഞാത ജീവി കടിച്ച് കൊന്നിട്ടുള്ളത്. ആട്ടിൻ കൂടിന് നേരെയും ജീവിയുടെ അക്രമണമുണ്ടായതായി വീട്ടുടമ പറയുന്നു.ഇന്ന് പുലർച്ചെയാണ് വീട്ടുകാർ സംഭവമറിയുന്നത്. കൂടു പൊളിച്ചാണ് കോഴികളെ അക്രമണത്തിനിരയാക്കിയിട്ടുള്ളത്. ഇത്തരം അക്രമണം തുടരുന്ന സാഹചര്യത്തിൽ നാട്ടുകാരും ആശങ്കയിലാണ്