19 April 2024 Friday

കുറ്റിപ്പാലയില്‍ കാട്ടുപന്നി കിണറ്റിൽ വീണു

ckmnews


എടപ്പാൾ:കുറ്റിപ്പാലയിൽ കാട്ടുപന്നി കിണറ്റിൽ വീണു.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ശ്രീജേഷ് പന്താവൂരും നാട്ടുകാരും ചേർന്ന് കുരുക്കിട്ട് തടഞ്ഞ് നിർത്തുകയായിരുന്നു. വനം വകുപ്പ് അധികൃതർ എത്തി കൈപ്പറ്റാം എന്ന് അറിയിച്ചതായും ഉപയോഗശൂന്യമായ പൊട്ടക്കിണറുകൾക്കും ആൾമറ ഒരുക്കണമെന്നും മൃഗ സ്നേഹിയായ ശ്രീജേഷ് പറഞ്ഞു. വെള്ളിയാഴ്ച കാലത്ത് 11 മണിയേടെയാണ് ആമ്പ്രവളപ്പിൽ  തങ്കയുടെ പറമ്പിലെ കിണറ്റിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.