20 April 2024 Saturday

പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍ ചങ്കിടിപ്പിക്കുന്ന ചിത്രങ്ങൾ

ckmnews

പാമ്പുകളെന്നാല്‍ പൊതുവേ തന്നെ മിക്കവര്‍ക്കും പേടിയുള്ള ജീവിയാണ്. സ്‌ക്രീനില്‍ പാമ്പുകളെ കാണുമ്പോള്‍ പോലും പേടിച്ച് മുഖം പൊത്തുന്നവരാണ് അധികം പേരും. എന്നാല്‍ ചിലര്‍ക്ക് പാമ്പുകളോട് വലിയ ആകര്‍ഷണം ഉണ്ടാകാറുണ്ട്. മിക്കവാറും കാണുന്നതിലോ ഒന്ന് വെറുതെ തൊടുന്നതിലോ എല്ലാം അവസാനിക്കും ആ ഇഷ്ടവും .

പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ യാതൊരു കുലുക്കവുമില്ലാതെ ചിരിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യന്‍. ആരെയും അതിശയപ്പിക്കുന്ന, ഒരുവേള ഭയപ്പെടുത്തുന്ന ഈ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടതാണ്.

കാലിഫോര്‍ണിയയിലെ ഒരു 'റെപ്‌റ്റൈല്‍ സൂ'വിന്റെ സ്ഥാപകനായ ജേ ബ്ര്യൂവര്‍ എന്നയാളാണ് വീഡിയോയിലുള്ളത്. കുട്ടിയായിരിക്കുമ്പോഴേ പാമ്പുകളോട് വന്‍ പ്രിയമായിരുന്നുവേ്രത ബ്ര്യൂവറിന്. 

വളര്‍ന്നപ്പോഴും ആ ഇഷ്ടത്തില്‍ കുറവ് വന്നില്ല. അങ്ങനെയാണ് ഉരഗങ്ങള്‍ക്ക് (റെപ്‌റ്റൈല്‍) വേണ്ടിമാത്രമായി ഒരു കാഴ്ചബംഗ്ലാവ് സ്ഥാപിക്കാന്‍ ബ്ര്യൂവര്‍ തീരുമാനിച്ചത്. പെരുമ്പാമ്പുകളോടൊപ്പം ഇങ്ങനെ കളിച്ചുല്ലസിച്ച് ഇരിക്കണമെന്ന ആഗ്രഹം അപ്പോഴും ബാക്കിനിന്നിരുന്നു. ഒടുവില്‍ ആ ആശയും അദ്ദേഹം നടത്തിയിരിക്കുന്നു.