19 April 2024 Friday

ചങ്ങരംകുളം ഉദിനുപറമ്പില്‍ കാട്ട് പന്നിയുടെ അക്രമണം 11 വയസുകാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്

ckmnews

ചങ്ങരംകുളം:ഉദിനുപറമ്പില്‍ കാട്ട് പന്നിയുടെ അക്രമണത്തില്‍ 11 വയസുകാരിക്ക് പരിക്കേറ്റു.ഉദിനുപറമ്പ് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പടിഞ്ഞാറെ വളപ്പില്‍ ഷാഫിയുടെ മകള്‍ ഫാത്തിമ ഫിദ (11)നാണ് പരിക്കേറ്റത്.പരിക്കേറ്റ കുട്ടിയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.കാലത്ത് 7 മണിയോടെ റോഡിലേക്ക് ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ് കാട്ടുപന്നി കുത്തി പരിക്കേല്‍പിച്ചത്.ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപന്നിയുടെ അശല്ല്യം രൂക്ഷമാവുന്നതായി പരാതികള്‍ ഉയരുന്നുണ്ട്.