28 March 2024 Thursday

പന്താവൂർ ഇർഷാദ് വധം രണ്ടാം പ്രതി എബിനുമായി പോലീസ് തെളിവെടുപ്പ് നടത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബൈക്കിന്റെ ഷോകപ്സറും സ്റ്റൂളും കണ്ടെടുത്തു

ckmnews

ചങ്ങരംകുളം:പന്താവൂർ ഇർഷാദ് കൊലക്കേസിലെ രണ്ടാം പ്രതി എബിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

തെളിവെടുപ്പ് നടത്തി.തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ബൈക്ക് ഷോക്ക് അപ്സർ

ഇർഷാദിനെ ഇരുത്തി എന്ന് പറയുന്ന സ്റ്റൂൾ ഇർഷാദിൻ്റെ ഷൂസ് എന്നിവ കണ്ടെടുത്തു.തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയോട് ചേർന്ന് അണ്ണക്കം പാടിലെ ഒഴിഞ്ഞ പറമ്പിലെ പൊട്ട കിണറ്റിൽ നിന്നാണ് ഉപേക്ഷിച്ച സാധനങ്ങള്‍ കണ്ടെടുത്തത്. സി ഐ ബഷീർ ചിറക്കൽ, എസ് ഐ ഹരിഹര സൂനു, എ എസ് ഐ ശ്രീലേഷ്, സ്പെഷ്യൽ സ്ക്വാഡ് അംഗം രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ്

തെളിവെടുപ്പ് നടത്തിയത്.