19 April 2024 Friday

ഇര്‍ഷാദ് വധം എബിന്‍ പോലീസ് കസ്റ്റഡിയിൽ തെളിവെടുപ്പ് തുടരും

ckmnews

ഇര്‍ഷാദ് വധം എബിന്‍ പോലീസ് കസ്റ്റഡിയിൽ തെളിവെടുപ്പ് തുടരും


എടപ്പാൾ: ഇർഷാദ് വധക്കേസിലെ രണ്ടാം പ്രതി എബിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.ഉച്ചക്ക് ഒരുമണിയോടെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ രണ്ട് മണിയോടെ ചങ്ങരംകുളം സ്റ്റേഷനിൽ എത്തിച്ചു.എബിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം വെളിവെടുപ്പിനായി കൊണ്ടുപോകും.തലക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ അടക്കമുള്ളവ കണ്ടെത്തുന്നതിനൊപ്പം മറ്റ് ശാസ്ത്രീയമായ തെളിവെടുപ്പും അഞ്ച് ദിവങ്ങളിലായി പൂര്‍ത്തിയാക്കും