19 April 2024 Friday

പൊതുസ്ഥലത്ത് മദ്യപാനം രണ്ട് പേർക്കെതിരെ കേസെടുത്തു

ckmnews

*

ചങ്ങരംകുളം: സംസ്ഥാന പാതയോട് ചേർന്ന് ചിയ്യാനൂർ പാടത്തിരുന്ന് മദ്യപിച്ച രണ്ട് പേരെ ചങ്ങരംകുളം പോലിസ് പിടികൂടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബാറുകളും ബീവറേജസും അടഞ്ഞ് കിടക്കുന്ന സമയത്ത്  മദ്യം എങ്ങിനെ ലഭിച്ചു എന്നത് സംശയത്തിന് ഇടയാക്കുന്നുണ്ട്. അതേ സമയം കൈവശമുണ്ടായിരുന്നത് ലോക്ക് ഡൗണിന് മുൻപ് വാങ്ങിച്ചതായിരുന്നതാണന്നാണ് പിടിയിലായവർ പറയുന്നതെന്ന് പോലീസ് പറഞ്ഞു.ഇവർ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. രണ്ട് പേരേയും പിന്നീട് ജാമ്യത്തിൽ വിട്ടു.