23 April 2024 Tuesday

ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറുന്ന ബഷീര്‍ ചിറക്കലിന് യാത്രയയപ്പ് നല്‍കി

ckmnews


ചങ്ങരംകുളം:ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽനിന്ന് സ്ഥലം മാറി പോകുന്ന സിഐ ബഷീർ ചിറക്കലിന് മോത്തി മഹൽ ഗോൾഡ് & ഡയമൻറ് ഹാളിൽ വെച്ച് യാത്രയപ്പ് നൽകി.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.പി.കാലിദ്, സിദ്ധീഖ് പന്താവൂർ ,ഷാ നവാസ് വട്ടത്തൂർ പ്രസംഗിച്ചു - മികച്ച സേവനത്തിന് എസ്ഐ ഹരിഹര സോനു, എൻ ജലീൽ എന്നിവരെ ആദരിച്ചു.എം.വി.അഹമ്മദുണ്ണി സ്വാഗതവും കരീം നന്ദിയും പറഞ്ഞു