23 April 2024 Tuesday

സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ ജ്വാല തീർത്തു

ckmnews



എടപ്പാൾ: കേന്ദ്ര ഗവർമെൻ്റ് നടപ്പിലാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ കർഷക ബില്ല് കത്തിച്ച് കൊണ്ട് പ്രതിഷേധ പ്രകടനവും,പൊതുയോഗവും നടത്തി. എ ഐ ടി യു സി തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു സി ഐ ടി യു ജില്ല ജോയിൻ്റ് സെക്രട്ടറി ഇ വി മോഹനൻ ഉദ്ഘാടനം ചെയ്തു. വിജയലക്ഷ്മി, എം ബി ഫൈസൽ                         ഇ ബാലകൃഷ്ണൻ, കുഞ്ഞിമുഹമ്മദ്,സുരേഷ് അതളൂർ എം എ നവാബ് എന്നിവർ സംസാരിച്ചു പ്രതിഷേധ പ്രകടനത്തിന് എം മുരളീധരൻ.നാസർ എടപ്പാൾ ,എന്നിവർ നേതൃത്വം കൊടുത്തു.