25 April 2024 Thursday

കടവല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു

ckmnews


ചങ്ങരംകുളം:കടവല്ലൂരില്‍ കാറുകള്‍  കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു.ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ തൃശ്ശൂര്‍ – മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്താണ് കാറുകള്‍ കൂട്ടിയിടിച്ചത്. വടകര പത്മതീര്‍ത്ഥത്തില്‍  സിദ്ധാര്‍ത്ഥന്‍ (27) , തലശ്ശേരി ഇന്ദീവരത്തില്‍ ജിഷ്ണു (21) , ഏങ്ങണ്ടിയൂര്‍ കുളത്തൂര്‍ കിട്ടന്‍ വീട്ടില്‍  വിജോ ജോണി (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഇരിങ്ങാലക്കുട ഭാഗത്തു നിന്നും ചങ്ങരംകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാറില്‍ കോഴിക്കോട് ഭാഗത്തു നിന്നും വന്നിരുന്ന മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഏറെ നേരം ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് കുന്നംകുളം പോലീസെത്തി നിയന്ത്രണ വിധേയമാക്കി.ഇടിയുടെ അഘാതത്തില്‍ ഇരുകാറുകളുടെയും മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.