20 April 2024 Saturday

ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലും വൈദ്യുതി മുടക്കം പതിവാകുന്നു

ckmnews



ചങ്ങരംകുളഃ:ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലും വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി.ചങ്ങരംകുളം ചാലിശ്ശേരി കെഎസ്ഇബിക്ക് കീഴിലാണ് ഇടക്കിടെ വൈദ്യുതി മുടങ്ങുന്നത് പതിവായത്.കനത്ത ചൂടില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വൃദ്ധരും രോഗികളും കുട്ടികളും അടങ്ങുന്ന ജനങ്ങള്‍ക്ക് അപ്രതീക്ഷിതമായ വൈദ്യുതി മുടക്കം വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് വൈദ്യുതി എത്തുന്നത്.കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പുറത്തിറങ്ങാല്‍ പോലും കഴിയാത്ത അവസ്ഥയില്‍ ഏറെ നേരം വൈദ്യുതി മുടങ്ങുന്നതാണ് ജനങ്ങളെ പ്രയാസത്തിലാക്കുന്നത്.