29 March 2024 Friday

ഇർഷാദ് വധം; രണ്ടാം പ്രതി എബിനെ നാളെ കസ്റ്റഡിയിൽ വാങ്ങും

ckmnews



എടപ്പാൾ: ഇർഷാദ് വധക്കേസിലെ പ്രതിയായഎബിനെ നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. രണ്ടാം പ്രതിയായ എബിന് കോവിഡ് ബാധിച്ചതിനാൽ നേരത്തെ നടന്ന തെളിവടുപ്പിന് കൊണ്ടുവന്നിരുന്നില്ല. ഒന്നാം പ്രതി സുഭാഷുമായി പോലീസ് നേരത്തെ തെളിവെടുപ്പ് നടത്തി ഇർഷാദിൻ്റെ വസ്ത്രങ്ങളും വാച്ച് വിവിധ രേഖകളും കണ്ടെടുത്തിരുന്നു. എന്നാൽ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച സാധനങ്ങൾ എബിനാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ ഇവ കണ്ടത്തുന്നതിനുള്ള ശ്രമമാണ് പോലീസ് നടത്തുക. അഞ്ച് ദിവത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്നാണ് സൂചന.