20 April 2024 Saturday

ആലംകോട് പഞ്ചായത്തില്‍ മുസ്ലിം ലീഗ് ശാഖ സമ്മേളനങ്ങൾക്ക് തുടക്കമായി

ckmnews

ആലംകോട് പഞ്ചായത്തില്‍ മുസ്ലിം ലീഗ് ശാഖ സമ്മേളനങ്ങൾക്ക് തുടക്കമായി


ചങ്ങരംകുളം :ആലങ്കോട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം നടത്തുന്ന ശാഖ സമ്മേളനങ്ങളുടെ പഞ്ചായത്ത്‌ തല ഉൽഘാടനം കാളച്ചാൽ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ അഷ്‌റഫ്‌ കോക്കൂർ നിർവഹിച്ചു.

ശാഖ പ്രസിഡന്റ്‌ കെ വി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.ഫെബ്രുവരി 15ന് മുമ്പ് ശാഖ സമ്മേളങ്ങൾ പൂർത്തീകരിച്ചു  ഫെബ്രുവരി 20ന് മുമ്പ് പഞ്ചായത്ത്‌ പ്രധിനിധി സമ്മേളനം നടത്തുന്നതാണ്. പ്രധിനിധി സമ്മേളനത്തിലേക്കുള്ള പ്രധിനിധികളെ ശാഖ സമ്മേളനത്തിൽ നിന്ന് തിരഞ്ഞെടുക്കും.പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി 

ഷാനവാസ്‌ വട്ടത്തൂർ

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാപ്പനു ഹാജി, ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളച്ചാൽ, ട്രഷറർ ഹമീദ് ചിയ്യാനൂർ,  എം എസ് എഫ് സംസ്ഥാന സെക്രട്ടറി അസ്ഹർ പെരുമുക്ക് യൂത്ത്  ലീഗ്  പഞ്ചായത്ത്‌ പ്രസിഡണ്ട് ഷബീർ മാങ്കുളം, എം എസ് എഫ് ജില്ലാ സെക്രട്ടറി റാഷിദ്‌ കൊക്കൂർ, പഞ്ചായത്ത് പ്രസിഡന്റ് അക്മൽ കോക്കൂർ എന്നിവർ പ്രസംഗിച്ചു. ശാഖ ജനറൽ സെക്രട്ടറി ശകീർ പരുവിങ്ങൽ സ്വാഗതവും ജുനൈദ് നന്ദിയും പറഞ്ഞു.