25 April 2024 Thursday

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ മെയ് നാല് മുതല്‍

ckmnews



ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാല് മുതല്‍ ആരംഭിക്കും. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പത്താംതരം പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാംതരം പരീക്ഷ ജൂണ്‍ 11-നും അവസാനിക്കും. 12-ാം ക്ലാസുകളുടെ പരീക്ഷ രണ്ട് ഷിഫ്റ്റുകളായിട്ടാണ് നടത്തുക. രാവിലെ 10.30 മുതല്‍ 1.30 വരേയും  രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്ക് ശേഷം 2.30 മുതല്‍ 5.30 വരെയുമാണ് ഉണ്ടാകുക. 10-ാം ക്ലാസിന് രാവിലെ 10.30 മുതല്‍ 1.30 വരെയുള്ള ഒറ്റ ഷിഫ്റ്റ് മാത്രമേയുള്ളൂ. 

ഓഫ്ലൈന്‍ മോഡില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷ. ജൂലായ് 15-നാണ് ഫലം പുറത്തുവരിക.