19 April 2024 Friday

യു ഡി എഫ് ഐശ്വര്യ കേരള യാത്രക്ക് ഫെബ്രു.7 ന് പൊന്നാനിയിൽ സ്വീകരണം നല്‍കും

ckmnews

യു ഡി എഫ് ഐശ്വര്യ കേരള യാത്രക്ക് ഫെബ്രു.7 ന് പൊന്നാനിയിൽ സ്വീകരണം നല്‍കും


പൊന്നാനി:സംശുദ്ധം, സദ്ഭരണം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് പ്രതിക്ഷ നേതാവ് രമേഷ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ഫെബ്രുവരി 7 ന് ഞായാറാഴ്ച കാലത്ത് 10 മണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കാൻ നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റി തീരുമാനിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ യു ഡി എഫ് ചെയർമാൻ പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് സി  പി ബാവ ഹാജി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സ്വീകരണ പരിപാടിയുടെ വിജയിത്തിനായി അശ്റഫ് കോക്കൂർ ചെയർമാനും, എം വി ശ്രീധരൻ മാസ്റ്റർ കണ് വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.ഫെബ്രുവരി 3ന് പഞ്ചായത്ത്തല യോഗങ്ങൾ, 5 ന് വാഹന പ്രചരണ ജാഥകൾ, വിദ്യാർത്ഥി, യുവജന, വനിതാ, ട്രേഡ് യൂണിയൻ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.സി ഹരിദാസ്, ഷാനവാസ് വട്ടത്തൂർ ,എം വി ശ്രീധരൻ മാസ്റ്റർ, വി സെയ്തു മുഹമ്മദ് തങ്ങൾ, ഷംസു കല്ലാട്ടേൽ, വി വി ഹമീദ്, വി പി ഹുസൈൻകോയ തങ്ങൾ, ടി കെ അശ്റഫ് ,സിദ്ദീക്ക് പന്താവൂർ ,സുരേഷ് പുന്നക്കൽ,  പി. റംഷാദ് ,  വി . പി അലി, റിയാസ് പഴഞ്ഞി പ്രസംഗിച്ചു.