20 April 2024 Saturday

ബൈ​ക്കി​ന്റെ ച​ക്ര​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി വീട്ടമ്മ തെറിച്ച് വീണു . പരിക്കേറ്റ വീട്ടമ്മയെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ckmnews


പെ​രു​മ്പിലാവ്:   മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ​യു​ടെ ഷാ​ള്‍ ച​ക്ര​ത്തി​ല്‍ കു​രു​ങ്ങി തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു. പെ​രി​ങ്ങോ​ട് കൊ​ട​പ്പ​ന​യി​ല്‍ സു​ലൈ​മാ​ന്റെ ഭാ​ര്യ ആ​യി​ഷ​ക്കാണ് (42) മു​ഖ​ത്തും കൈ​ക്കും പ​രി​ക്കേ​റ്റത്. ച​ക്ര​ത്തി​ല്‍ ഷാ​ള്‍ കു​ടു​ങ്ങി​യ​തോ​ടെ ബൈ​ക്കി​ല്‍​നി​ന്ന്​ റോ​ഡി​ലേ​ക്ക് മു​ഖം കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നു.ഇ​വ​രെ പെ​രു​മ്മിലാ​വ് അ​ന്‍​സാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പെ​രി​ങ്ങോ​ട്ടു​നി​ന്നും ച​ങ്ങ​രം​കു​ള​ത്തേ​ക്ക് ബൈ​ക്കി​ല്‍ പോ​ക​വെ ചാ​ലി​ശ്ശേ​രി കു​ന്ന​ത്തേ​രി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.